ചെറു വഞ്ചി

ചിലർ അങ്ങനെയാണ് ….

ആകാശത്തോളം സന്തോഷവും പ്രതീക്ഷകളും സ്വപ്നങ്ങളും തന്ന് …

അടുത്ത നിമിഷം ഒരു ചെറു വഞ്ചി പോലെ കാണാകടലിലേക്കങ്ങ് ഒഴുകി മറയും….

പിന്നെ കരയിലോട്ടടിക്കുന്ന ഓരോ തിരയ്ക്കും അവരുടെ ഓർമ്മകളുള്ളത് പോലെ ഒരു തോന്നൽ…..

ഒരിക്കലും നിലയ്ക്കാത്ത ആ തിരകളിലാണ് പിന്നീട് പല ജീവിതങ്ങളുടെ ആയുസ്സും ….

#missing_my_friends #aadhi&monu #your_memories _are_still_alive #prayers_with_you

ഹൃദയം

പുതിയൊരു 

ഹൃദയം തുന്നിപ്പിടിപ്പിക്കണം..

പഴയത്

ആരെക്കയോ ചേർന്ന് കീറി മുറിച്ചിരിക്കുന്നു…

വിള്ളലുകളും കലകളും പാഴ് പ്രതീക്ഷകളും കൊണ്ട് വികൃതമായിരിക്കുന്നു….
എന്നിട്ടെൻ

പുതു ഹൃദയത്തോടപേക്ഷിക്കണം..

ഇങ്ങോട്ടെന്ത് ലഭിക്കുന്നുവോ

അതിനനുസരിച്ച് മാത്രം അങ്ങാട്ടും നൽകാൻ

അത് സ്നേഹമോ വിശ്വാസമോ ആദരവോ ആയാലും ശരി..
അതിനും തയ്യാറായില്ലെങ്കിൽ

ആ ഹൃദയവും കളഞ്ഞ് 

ഹൃദയമില്ലാത്തവനായി ജീവിക്കണം!

സ്വാശ്രയം 

​പ്രാചീന ഭാരതത്തിൽ കാശും പ്രതാപവും കുലമഹിമയും ഉള്ള ജന്മികളുടെ അടിമകളായി കുറേ താഴ്ന്ന ജാതിക്കാർ ഉണ്ടായിരുന്നു എന്ന് കേട്ടിണ്ട്. സ്വാതന്ത്ര്യവും സ്വന്തം ആശയങ്ങളും സർഗാത്മകതയും അടിയറവ് വെക്കേണ്ടി വന്ന് നിസ്സഹായരായി ജീവിതം തള്ളി നീക്കിയവർ.മാനുഷിക പരിഗണനയും മാനുഷിക മൂല്യങ്ങളും നിഷേധിക്കപ്പെട്ടവർ .

ഇന്ന് സ്വതന്ത്ര ഭാരത്തിൽ അത് വീണ്ടും പുനർജനിക്കപ്പെടുന്നു സ്വാശ്രയ കോളേജുകളിലൂടെ . ജന്മിയും അടിയാളനും ആരെന്ന് ഇവിടെ വ്യക്തം. ആകെയുള്ള വ്യത്യാസം ഇവിടെ നമ്മൾ അടിമയാവാൻ നമ്മുടെ മാതാപിതാക്കൾ കാശടച്ച് രെജിസ്റ്റർ ചെയ്യണം. ഒരിത്തിരി സ്വാതന്ത്ര്യം വേണമെങ്കിൽ ഫൈൻ അടച്ചാൽ മതി, ചിലപ്പോൾ ഫൈനിലും നിൽക്കാതെ മറ്റു മാനസിക ശാരീരിക പീഠനങ്ങളും ആവാം. ഒന്ന് ശബ്ദമുയർത്താൻ പോലും കഴിയാതെ സ്വന്തം ഭാവിയെയും മാതാപിതാക്കളെയും കെട്ടിവെച്ച കാശിനേയും ഓർത്ത് ചുരുങ്ങിക്കൂടുന്നു.

അതെ സ്വതന്ത്ര ഭാരതത്തിലെ ചെറിയ ചെറിയ east India Company കളോ നാട്ടുരാജ്യങ്ങളാ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നു. നീലത്തിനും കറുപ്പിനും പകരം വിദ്യാഭ്യാസം ആണ് ഇവിടുത്തെ ചരക്ക് മുതൽ എന്ന വ്യത്യാസം മാത്രം .